ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ മാണി സി കാപ്പന്‍ അനുശോചിച്ചു

പാലാ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എ അനുശോചിച്ചു. മതേതരത്വവും ജനാധിപത്യവും മുറുകെപ്പിടിച്ച് നിലപാടുകളില്‍ ഉറച്ചുനിന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിച്ച ജനകീയനായ നേതാവായിരുന്നു അദ്ദേഹം. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുകയും സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്ത ജനനേതാവായിരുന്നു ഉമ്മന്‍ചാണ്ടി. കേരളചരിത്രത്തില്‍ എക്കാലവും ഉമ്മന്‍ചാണ്ടി സ്മരിക്കപ്പെടും. ജനാധിപത്യചേരിക്കു അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും മാണി സി കാപ്പന്‍ തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Continue Reading