ക്രഷര്‍ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്രഷര്‍ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം നഗരത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ വേറെയും കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി. കളിയിക്കാവിളയില്‍ ക്വാറി ഉടമയായ തിരുവനന്തപുരം കരമന സ്വദേശി ദീപു കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിള പൊലീസ് സ്‌റ്റേഷന് 200 മീറ്റര്‍ അകലെ കാറിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ […]

Continue Reading