മകന്‍റെ കുത്തേറ്റ് അമ്മ മരിച്ചു
തൃശൂര്‍: മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ആദിലിനെ (27) മാള പൊലീസ് അറസ്റ്റ് ചെയ്തു. മാള പട്ടാളപ്പടിയില്‍ ഇന്ന് രാവിലെ ഒന്‍പതുമണിയോടെയായിരുന്നു സംഭവം. വഴക്കിനിടെ ആദില്‍ ശൈലജയുടെ കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അടുക്കളയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ ശൈലജയെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Continue Reading