തക്കാളി വില കിതച്ചപ്പോള്‍ ഉള്ളി കുതിക്കുന്നു; കയറ്റുമതിക്ക് നികുതി കൂട്ടി കേന്ദ്രം

ന്യുദല്‍ഹി/തിരുവനന്തപുരം: തക്കാളി വിലയില്‍ കുറവ് വരാന്‍ തുടങ്ങിയതിന് പിന്നാലെ ഉള്ളി വില കുതിക്കാന്‍ തുടങ്ങിയത് അടുക്കളകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പായി. ഇത് മുന്നില്‍ കണ്ട് ഉള്ളിയുടെ കയറ്റുമതിക്ക് 40 ശതമാനം നികുതി ഏര്‍പ്പെടുത്തി വില നിയന്ത്രണത്തിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങി. ഡിസംബര്‍ 31 വരെയുള്ള ഉള്ളിയുടെ കയറ്റുമതിയിലാണ് 40 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി തുടര്‍ച്ചയായി ഉള്ളി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ധനമന്ത്രാലയം നിയന്ത്രണ നടപടികള്‍ തുടങ്ങിയത്. കേരളത്തില്‍ ഉള്ളിക്ക് ആഴ്ചകള്‍ക്ക് മുമ്പ് […]

Continue Reading