ഗാന്ധി കുടുംബം വയനാട് കൈവിടില്ല, കേരളത്തിന്‍റെ പ്രിയങ്കരിയാകാന്‍ പ്രിയങ്ക

ന്യൂദല്‍ഹി: ഗാന്ധി കുടുംബം വയനാടിനെ കൈവിടില്ല. കേരളത്തിന്റെ പ്രിയങ്കരിയാകാന്‍ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരത്തിനെത്തും. രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ ഉറപ്പിച്ചതോടെയാണ് വയനാടിലേക്ക് പ്രിയങ്ക കന്നി മത്സരത്തിനെത്തുന്നത്. രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ റായ്ബറേലി സീറ്റ് രാഹുല്‍ നിലനിര്‍ത്താനായിരുന്നു കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃയോഗത്തില്‍ തീരുമാനിച്ചത്. വയനാട്ടിലെ മുഴുവന്‍ ജനങ്ങളും സ്‌നേഹം നല്‍കിയെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരുമാനം […]

Continue Reading