ശഅബാന്‍ 30 പൂര്‍ത്തിയായി; വിശ്വാസികള്‍ക്കിനി വ്രതശുദ്ധിയുടെ നാളുകള്‍

കോഴിക്കോട്: ശഅബാന്‍ 30 പൂര്‍ത്തിയായതോടെ മുസ്‌ലിം മത വിശ്വാസികള്‍ക്കിനി വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍. വിശ്വാസികളുടെ മനസ്സും ശരീരവും ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന വ്രതാചരണത്തിനായി പാകപ്പെട്ടു കഴിഞ്ഞു. കേരള ഹിലാല്‍ കമ്മിറ്റിയും കേരള ജംഇയത്തുല്‍ ഉലമയും രണ്ട് ദിവസം മുമ്പ് തന്നെ വ്യാഴാഴ്ചയാണ് റമദാന്‍ വ്രതം ആരംഭിക്കുകയെന്ന് വ്യക്തമാക്കിയിരുന്നു. സഊദിയിലും ഖത്തറിലും യു എ ഇയിലും റമദാന്‍ ആരംഭിക്കുന്നതും ഈ ദിവസം തന്നെയാണ്. വിശ്വാസികളുടെ മനസ്സും ശരീരവും ഒരുപോലെ സ്ഫുടം ചെയ്‌തെടുക്കുന്ന പുണ്യനാളുകളാണ് ഇനിയുള്ള ദിവസങ്ങള്‍. രാത്രിയിലെ തറാവീഹ് നമസ്‌കാരവും […]

Continue Reading