ശഅബാന്‍ 30 പൂര്‍ത്തിയായി; വിശ്വാസികള്‍ക്കിനി വ്രതശുദ്ധിയുടെ നാളുകള്‍

World

കോഴിക്കോട്: ശഅബാന്‍ 30 പൂര്‍ത്തിയായതോടെ മുസ്‌ലിം മത വിശ്വാസികള്‍ക്കിനി വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍. വിശ്വാസികളുടെ മനസ്സും ശരീരവും ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന വ്രതാചരണത്തിനായി പാകപ്പെട്ടു കഴിഞ്ഞു. കേരള ഹിലാല്‍ കമ്മിറ്റിയും കേരള ജംഇയത്തുല്‍ ഉലമയും രണ്ട് ദിവസം മുമ്പ് തന്നെ വ്യാഴാഴ്ചയാണ് റമദാന്‍ വ്രതം ആരംഭിക്കുകയെന്ന് വ്യക്തമാക്കിയിരുന്നു. സഊദിയിലും ഖത്തറിലും യു എ ഇയിലും റമദാന്‍ ആരംഭിക്കുന്നതും ഈ ദിവസം തന്നെയാണ്.

വിശ്വാസികളുടെ മനസ്സും ശരീരവും ഒരുപോലെ സ്ഫുടം ചെയ്‌തെടുക്കുന്ന പുണ്യനാളുകളാണ് ഇനിയുള്ള ദിവസങ്ങള്‍. രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താര്‍ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പുണ്യങ്ങള്‍ ചെയ്യുന്ന തിരക്കുകളിലലിയും.

വിശുദ്ധി കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാവും വിശ്വാസികള്‍ ഇനിയുള്ള സമയങ്ങള്‍ വിനിയോഗിക്കുക. ഭക്തിയുടേയും സത്കര്‍മ്മങ്ങളുടേയും സുഗന്ധമുള്ള രാപകലുകളായിരിക്കും റമദാനിലെ ഓരോ ദിനവും. ദൈവത്തില്‍ മാത്രം മനസ്സ് സമര്‍പ്പിക്കുന്നവര്‍ക്കുള്ള മാസം. ആ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാവും ഇനി ഓരോ വിശ്വാസിയും. സത്കര്‍മങ്ങള്‍ക്ക് മറ്റുമാസങ്ങളെക്കാള്‍ റമദാനില്‍ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *