എസ് എന്‍ സി ലാവ്‌ലിന്‍ കേസ് ഇന്നും പരിഗണിച്ചില്ല; വാദം പരിഗണിക്കാതെ മാറ്റിവെക്കുന്നത് 39ാം തവണ
ന്യൂദല്‍ഹി: മാറ്റിവെക്കുന്നതില്‍ ചരിത്ര മുന്നേറ്റവുമായി എസ് എന്‍ സി ലാവ്‌ലിന്‍ കേസ്. അന്തിമ വാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്‌ക്കെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. ഇന്ന് സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ലാവ്‌ലിന്‍ കേസ് പരിഗണനയ്ക്കാതിരുന്നത്. എന്നാല്‍, അന്തിമ വാദത്തിന്റെ പട്ടികയിലുണ്ടായിട്ടും അഭിഭാഷകര്‍ ആരും തന്നെ കേസ് ഉന്നയിച്ചില്ല. സുപ്രീംകോടതിയില്‍ അന്തിമവാദം ഇന്ന് തുടങ്ങാനിരിക്കെയാണ് എസ് എന്‍ സി ലാവലിന്‍ കേസ് പരിഗണിക്കാതെ വീണ്ടും നീണ്ടുപോകുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹര്‍ജി […]
Continue Reading