നഗരസഭകളില്‍ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും; ലക്ഷ്യം ശുചിത്വമാലിന്യ സംസ്‌കരണ പ്രവര്‍ത്തനം ഏകോപിപ്പിക്കല്‍

തിരുവനന്തപുരം: നഗരങ്ങളിലെ ശുചിത്വമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിര്‍വഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കോര്‍പറേഷനുകളില്‍ രണ്ടുവീതവും മുന്‍സിപ്പാലിറ്റികളില്‍ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാന്‍ ലക്ഷ്യമിടുന്നത്. ബി ടെക്/എം ബി എ/ എംഎസ്ഡബ്ല്യൂ ആണ് യോഗ്യത. ഇതോടൊപ്പം ശുചിത്വമിഷന്‍ സംസ്ഥാന ഓഫീസില്‍ ഒരു ഡോക്യുമെന്റേഷന്‍ സ്‌പെഷ്യലിസ്റ്റിനെയും നിയമിക്കും. മാസ് കമ്യൂണിക്കേഷന്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. എല്ലാ […]

Continue Reading