കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം കിണറ്റില്‍ കണ്ടെത്തി, കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണതാണെന്ന് വീട്ടമ്മ
പത്തനംതിട്ട: കാട്ടുപന്നിയെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണ വീട്ടമ്മ വെള്ളത്തില്‍ കിടന്നത് 20 മണിക്കൂര്‍. പത്തനംതിട്ട അടൂര്‍ വയല പരുത്തിപ്പാറയിലാണ് കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം കിണറ്റില്‍ കണ്ടെത്തിയത്. കാട്ടുപന്നിയെ കണ്ടു ഭയന്നോടുന്നതിനിടെയാണ് എലിസബത്ത് ബാബു എന്ന വീട്ടമ്മ കിണറ്റില്‍ വീണത്. ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് വീട്ടമ്മയെ കിണറില്‍ നിന്നും പുറത്തെത്തിച്ചത്. തിങ്കളാണ്ച വൈകുന്നേരം നാല് മണിയോടെ എലിസബത്തിനെ കാണാതായത്. തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. അന്വേഷണത്തിനിടെ ഇന്ന് ഉച്ചയ്ക്ക് 2.45ന് അടുത്ത പുരയിടത്തിലെ കിണറ്റില്‍ […]
Continue Reading