കൊച്ചി: തന്റെ അടുത്ത ചിത്രത്തിന്റെ fanmade പോസ്റ്റര്‍ പങ്ക്വെച്ച് ഒമര്‍ ലുലു .Bad Boys ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് എന്നാണ് ചിത്രത്തിന് ടൈറ്റില്‍ കൊടുത്തിരിക്കുന്നത്. ഈ സിനിമ തന്റെ മുന്‍ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആക്ഷനും ഇലവേഷനും കോമഡിക്കും കൂടുതല്‍ പ്രാധാന്യം കൊടുത്ത് ഒരു complete ഫാമിലി മാസ്സ് കോമഡി എന്റര്‍ടൈന്‍മെന്റ് ആയാണ് ട്രീറ്റ് ചെയ്യാന്‍ പോകുന്നതെന്നും ഒമര്‍ ലുലു പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫാമിലിക്ക് യോജിക്കുന്ന രീതിയിലല്ല തന്റെ ചിത്രങ്ങള്‍ എന്ന പഴിക്ക് ഈ സിനിമയിലൂടെ മറുപടി നല്‍കും എന്ന സൂചനയും ഒമര്‍ ലുലു പോസ്റ്റിലൂടെ പറഞ്ഞ് വെക്കുന്നുണ്ട് .
