മുട്ടില്‍: കുട്ടമംഗലം ഗ്രാമിക വായനശാലയുടെ ആഭിമുഖ്യത്തില്‍ എട്ടാമത് പുസ്തകാസ്വാദന സദസ്സ് സംഘടിപ്പിച്ചു. അര്‍ഷാദ് ബത്തേരിയുടെ ‘നമ്മുടെ കിടക്ക ആകെ പച്ച’ എന്ന നോവല്‍ കെ ഷാഹിന ടീച്ചര്‍ അവതരിപ്പിച്ചു. ഗ്രാമിക കുട്ടമംഗലം പ്രസിഡന്റ് എന്‍ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാനവാസ് ഓണാട്ട് അധ്യക്ഷത വഹിച്ചു. എ എം മുഹമ്മദ്, ബഷീറ മമ്മുട്ടി, കെ ദിവാകരന്‍, എന്‍ സി സാജിദ്, കെ കെ സലീം, കെ നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
