എഞ്ചിനീയറിംഗ്/ ഡിപ്ലോമ പഠനത്തിന് സ്‌പോര്‍ട്‌സ് ക്വോട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു

Kollam

കൊല്ലം: പാരിപ്പള്ളി യു കെ എഫ് എന്‍ജിനീറിങ് കോളേജിലെ എഞ്ചിനീയറിംഗ്/ ഡിപ്ലോമ പഠനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എസ് എസ് എല്‍ സി, പ്ലസ്ടു, വി എച്ച് സി, തത്തുല്യ പരീക്ഷ പാസായ സബ്ജില്ലാ, ജില്ലാ, സംസ്ഥാന, ദേശീയ തലത്തില്‍ കായിക ഇനങ്ങളില്‍ പങ്കെടുത്ത് മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനുള്ള അവസരമുള്ളത്. പ്രസ്തുത ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം സൗജന്യമാണ്. കൂടാതെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകളോടെ പഠനം പൂര്‍ത്തിയക്കുവാനും അവസരം ഉണ്ട്. അപേക്ഷിക്കുന്നതിന് www.ukfcet.ac.in/sportsquota.php എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക് 9526109997 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.