പെരിഞ്ഞാലി-വടക്കന്‍മേട് റോഡ് യാഥാര്‍ത്ഥ്യമായി

Kottayam

മേലുകാവ്: വടക്കന്‍മേട് നിവാസികളുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമായി. പെരിഞ്ഞാലി വടക്കന്‍മേട് റോഡ് യാഥാര്‍ത്ഥ്യമായതോടെയാണ് നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമായത്. 67 ലക്ഷം രൂപ ചെലവൊഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മാണി സി കാപ്പന്‍ എം എല്‍ എ ഇതിനായി 60 ലക്ഷം രൂപ അനുവദിച്ചു. ബാക്കി ആവശ്യമായ 7 ലക്ഷം രൂപ തോമസ് ചാഴികാടന്‍ എം പി യും നല്‍കുകയായിരുന്നു.

റോഡിന്റെ ഉദ്ഘാടനം സി എസ് ഐ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ് റവ ഫാ വി എസ് ഫ്രാന്‍സീസ്, മാണി സി കാപ്പന്‍ എം എല്‍ എ, തോമസ് ചാഴികാടന്‍ എം പി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. യോഗത്തില്‍ മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേല്‍ അധ്യക്ഷത വഹിച്ചു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആര്‍, ഷൈനി ജോസ്, അഡ്വ ഷോണ്‍ ജോര്‍ജ്, മറിയാമ്മ ഫെര്‍ണാണ്ടസ്, ബിന്‍സി ടോമി, അനുരാഗ് കെ ആര്‍, ഓമന ഗോപാല്‍, ജെറ്റോ ജോസ്, റവ ജോണി ജോസഫ്, റി ജെ ബെഞ്ചമിന്‍, ഷീബാമോള്‍ ജോസഫ്, ഷൈനി ബേബി, ജോസുകുട്ടി ജോസഫ്, അലക്‌സ് റ്റി ജോസഫ്, അഖില മോഹന്‍, ബിജു സോമന്‍, ഡെന്‍സി ബിജു, ജോയി സ്‌കറിയാ, അനൂപ് കുമാര്‍, ഷാജി റ്റി സി, ബിബി ഐസക്, റ്റിറ്റോ മാത്യു, ബിജു വടക്കല്ലേല്‍, സിമി വല്ലനാട്, ഹണി ചെറിയാന്‍ കോക്കാട്ടുകുന്നേല്‍, പ്രസന്ന സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.