പാലാ മരിയന്‍ മെഡിക്കല്‍ ആതുരശുശ്രൂഷയുടെ പ്രതീകം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Kottayam

പാലാ: ആതുരശുശ്രൂഷയുടെ പ്രതീകമാണ് പാലാ മരിയന്‍ മെഡിക്കല്‍ സെന്ററെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

മരിയന്‍ മെഡിക്കല്‍ സെന്ററിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷസമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മരിയന്‍ സെന്ററിന്റെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ന്യൂറോപതി പ്രോജക്ട് ഉദ്ഘാടനം ചെയ്തു. ഡോ ജോസ് ചാക്കോ പെരിയപ്പുറം മുഖ്യാതിഥിയായിരുന്നു.

ജോസ് കെ മാണി എം പി, മാണി സി കാപ്പന്‍ എം എല്‍ എ, പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, അസിസ്റ്റന്റ് മദര്‍ ജനറാള്‍ ഡോ സിസ്റ്റര്‍ റോസ് അനിത, റവ ഡോ ജോര്‍ജ് ഞാറക്കുന്നേല്‍, ഡോ മാത്യു തോമസ്, പ്രൊഫ സണ്ണി വി സക്കറിയ, സിസ്റ്റര്‍ ഡോ ഗ്രെയ്‌സ് മുണ്ടപ്ലാക്കല്‍, സിസ്റ്റര്‍ ഷെര്‍ളി ജോസ്, സിസ്റ്റര്‍ ബെന്‍സി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *