കോഴിക്കോട്: സംയോജിത പച്ചക്കറി കൃഷി പദ്ധതി പ്രകാരം ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ആശയവുമായി കര്‍ഷകസംഘം ചെലവൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി നടീല്‍ നടത്തി. ചെലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കര്‍ഷക സംഘം ഏരിയ വൈസ് പ്രസിഡന്റുമായ കെ എസ് പ്രഭീഷ് നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തക്കാളി, പയര്‍, വെണ്ട, തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. മേഖല സെക്രട്ടറി ക്യുരിയന്‍ ജോണ്‍, പ്രസിഡന്റ് വി ടി ദേവരാജന്‍, എരിയാ കമ്മിറ്റി അംഗം പി.കെ ശാലിനി, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി കെ.പി ശിവജി, കെ.പി പ്രകാശന്‍, എം.എന്‍ രാധാമണി, എം.ജാനിഫ്, അഖില്‍ ഈശ്വര്‍, സോമന്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, വത്സലടിച്ചര്‍, പി.തങ്കം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
