മേപ്പയൂര്‍: ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദേശം. കാറ്റിലോ, മഴയിലോ മറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മരങ്ങള്‍ മുറിച്ചു മാറ്റുകയോ ശിഖരങ്ങള്‍ വെട്ടിക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കാനാണ് നിര്‍ദേശം. അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റിയില്ലെങ്കില്‍ ഇതിന്മേല്‍ ഉണ്ടാകുന്ന എല്ലാ കഷ്ട നഷ്ടങ്ങള്‍ക്കും ദുരന്തനിവാരണ നിയമ പ്രകാരം മരങ്ങളുടെ ഉടമസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനു എസ് അറിയിച്ചു.