മാപ്പിളപ്പാട്ട് കോഴ്‌സ് പ്രവേശനോത്സവം

Malappuram

കൊണ്ടോട്ടി: മഹാകവി മോയിന്‍ കുട്ടിവൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ പുതുതായി ആരംഭിക്കുന്ന മൂന്ന് വര്‍ഷത്തെ മാപ്പിളപ്പാട്ട് കോഴ്‌സിന്റെ പ്രവേശനോത്സവം ഞായറാഴ്ച രാവിലെ 10 മണിക്ക് ടി.വി. ഇബ്രാഹീം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഗായിക ഇന്ദിര ജോയി മുഖ്യാതിഥിയാകും. അനുബന്ധമായി പഠിതാക്കളുടെ മാപ്പിളപ്പാട്ട് അവതരണങ്ങള്‍ അരങ്ങേറും.