അധ്യാപക ദിനത്തില്‍ ഗുരുവന്ദനം നടത്തി വിദ്യാര്‍ത്ഥികള്‍

Thiruvananthapuram

കവലയൂര്‍: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ അധ്യാപക ദിനത്തില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പിടിഎ പ്രസിഡണ്ടും മണമ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധിയുമായ പി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിരമിച്ച അധ്യാപകരായ സുകുമാരന്‍, വസന്ത എന്നീ അധ്യാപകരെ മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധിയും വികസനകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍മാനുമായ സുധീറിന്റെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

അധ്യാപകരോടുള്ള കുട്ടികളുടെ പെരുമാറ്റവും സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതികളെയും അതില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ മാറേണ്ടതിന്റെ ആവശ്യകത പറ്റിയും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം എസ് സുധീര്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ പിടിഎ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ രാജേഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എന്‍എസ്എസ് വളണ്ടിയര്‍ ദ്രുവ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.