കണ്ണോത്തുമല ജിപ്പപകടം; നഷ്ടപരിഹാരം നല്കണം: ഐ എന്‍ ടി യു സി

Wayanad

കല്പറ്റ: കണ്ണോത്തുമല ജിപ്പപകടത്തിന്‍ മരണപ്പെട്ട തോട്ടം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് മതിയായ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ഐ എന്‍ ടി യു സി വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിര്‍ദ്ധന തോട്ടം തൊഴിലാളി സ്ത്രീകളാണ് മരണപ്പെട്ടത്. ഇവര്‍ക്ക് കുറഞ്ഞത് 10 ലക്ഷം രുപയും വിടും അനുവദിക്കണം. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണം. ഐ.എന്‍.ടി.യു.സി ജില്ലാ സമ്മേളനം വിവിധ പരിപാടികളോടെ കല്പ്പറ്റയിന്‍ നടത്തുന്നതിന് ജില്ലാ പ്രസിഡണ്ട് പി.പി.ആലി ചെയ്യര്‍മാനും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി ജനറല്‍ കണ്‍വീനറും വൈ. പ്രസിഡണ്ട് ബി.സുരേഷ് ബാബു വര്‍ക്കിംഗ് ചെയര്‍മാനും ഉമ്മര്‍കുണ്ടാട്ടിന്‍ ട്രഷര്‍റുമായി 501അംഗ സ്വാഗത സംഘം രുപികരിച്ചു.

അഡ്വ: ടി. സിദ്ധിഖ് എം. എല്‍. എ, ഡി. സി. സി പ്രസിഡണ്ട് എന്‍. ഡി. അപ്പച്ചന്‍ Ex MLA, ഐ. സി. ബാലകൃഷ്ണന്‍ MLA എന്നിവര്‍ രക്ഷാധികാരികളായിരിക്കും. നവംബര്‍ 26,27 തിയ്യതികളില്‍ നടക്കുന്ന സമ്മേളത്തിന്റെ ഭാഗമായി പനമരം, മേപ്പാടി, പുല്‍പ്പള്ളി, ബത്തേരി, മിനങ്ങാടി എന്നിവിടങ്ങളില്‍ വിവിധ സംഘടനകളുടെ പ്രതിനിധി സമ്മേളനങ്ങള്‍ നടത്തുന്നതിനും തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് പി.പി. ആലി അദ്ധ്യക്ഷത വഹിച്ചു. ടി.എ.റെജി, ബി.സുരേഷ് ബാബു, ഉമ്മര്‍ കുണ്ടാട്ടിന്‍, ഗിരിഷ്‌കല്പ്പറ്റ, മോഹന്‍ദാസ് കോട്ടക്കൊല്ലി, ശ്രീനിവാസന്‍ തൊവരിമല, ജിനി തോമസ്, നജിബ് പിണങ്ങോട്, കെ.എം.വര്‍ഗ്ഗിസ്, രാജേന്ദ്രന്‍ കല്പ്പറ്റ, താരിഖ് കടവന്‍, ഒ.ഭാസ്‌ക്കരന്‍, ടി.എ.മുഹമ്മദ്, സി.എ.ഗോപി പ്രസംഗിച്ചു.