മുവാറ്റുപ്പുഴ: പീഡനത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കിയ കേസില്‍ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസിലാണ് പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തത്. മാലിപ്പാറ സ്വദേശിയായ വിവേക് ബിനുവിനെയാണ് പോക്സോ കേസില്‍ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒമ്പതാം തീയതിയായിരുന്നു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ ലൈംഗീക അതിക്രമത്തിന് ഇരയായതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പതിനെട്ടുകാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിവേക് ബിനു പിടിയിലായതെന്ന് ഇന്‍സ്പെക്ടര്‍ ഷൈന്‍ പറഞ്ഞു. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന വിവേക് പീഡനത്തിനിരയാക്കുകയായിരുന്നു. മുവാറ്റുപുഴ ഡിവൈ എസ് പി മുഹമ്മദ് റിയാസ്, ഇന്‍സ്പെക്ടര്‍ ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.