ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണം: മാണി. സി. കാപ്പന്‍ എം. എല്‍. എ

Kottayam

എലിക്കുളം: അമോണിയ കയറ്റി വന്ന ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു. മഞ്ചക്കുഴി തമ്പലക്കാട് റോഡില്‍ ചപ്പാത്ത് ജംഗഷനില്‍ അമോണിയ കയറ്റി വന്ന ടാങ്കര്‍ ലോറി അപകടത്തില്‍ പ്പെട്ട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോറിയില്‍ നിന്നും അമോണിയ വന്‍ തോതില്‍ തോട്ടിലേക്ക് ഒഴുകിയിട്ടുണ്ട്. ഇത് മീനച്ചിലാറ്റിലേക്കാണ് എത്തിച്ചേരുന്നത്. തോട്ടില്‍ കുളിക്കുവാനോ മറ്റാവശ്യങ്ങള്‍ക്കോ തോട്ടിലെ വെള്ളം ഉപയോഗിക്കരുത്. എം. എല്‍ എ. പറഞ്ഞു. പരിസര പ്രദേശങ്ങളിലുള്ള കിണറുകള്‍ അടിയന്തിരമായി ശുദ്ധീകരിയ്ക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവണമെന്നും എം. എല്‍. എ. ആ വശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആര്‍. ഡി. ഒ ഉള്‍പ്പെടെയുള്ള വരുമായി ബന്ധപ്പെട്ടിട്ടുണ്ട് അദ്ദേഹം പറഞ്ഞു. എലിക്കുളം ഗ്രാമപഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടും, തങ്കച്ചന്‍ മുളംകുന്നം എന്നിവരും എം എല്‍ എ യൊടൊപ്പമുണ്ടായിരുന്നു