രാമപുരം: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കൂടുതല്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ഓവര്‍സീസ് റെസിഡന്റ് മലയാളീസ് അസോസിയേഷന്‍ ഓര്‍മ്മ കേരള ചാപ്റ്റര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്യായമായി കാലങ്ങളായി നടത്തി വരുന്ന വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് എന്ന പകല്‍കൊള്ള അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് പ്രവാസി സമൂഹത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ എം കെ കുര്യാക്കോസ് മാണി വയലില്‍ അധ്യക്ഷത വഹിച്ചു.
ഓര്‍മ്മ ഇന്റര്‍ നാഷണല്‍ സെക്രട്ടറി ഷാജി ആറ്റുപുറം, ഇന്ത്യാ പ്രോവിന്‍സ് ചെയര്‍മാന്‍ എബി ജെ ജോസ്, ഡിജോ കാപ്പന്‍, സണ്ണി പൊരുന്നക്കോട്ട്, ആല്‍ബി ഇരുവേലിക്കുന്നേല്‍, സോജന്‍ ആറ്റുപുറം, റെജിമോന്‍ കുര്യാക്കോസ്, എം പി കൃഷ്ണന്‍നായര്‍, സണ്ണി മൈക്കിള്‍ പ്ലാസ, സുനില്‍ തോട്ടുങ്കല്‍, ബോസ്‌കോ തേവര്‍കുന്നേല്‍, മനോജ് ചീങ്കല്ലേല്‍, ടോമി ജേക്കബ്, ടി കെ ബല്‍റാം, അന്നമ്മ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.