ഭിന്നശേഷി നിയമനം സർക്കാർ നിലപാട് പ്രതിഷേധാർഹം: കെ.എസ്.ടി.യു

Kottayam

കോട്ടയം: ഭിന്നശേഷി നിയമനത്തിന്റെ പേരിൽ മൂന്നുവർഷമായി അധ്യാപകരുടെ നിയമനാംഗീകാരം നൽകാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് കെ .എസ് .ടി.യു ജില്ലാ കമ്മിറ്റി . സർക്കാർ ഇക്കാര്യത്തിൽ നിഷേധാത്മക നിലപാട് തുടരുകയാണെങ്കിൽ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു.

കൺവെൻഷൻ കെ. എസ്‌. ടി .യു സംസ്ഥാന പ്രസിഡന്റ് കെ .എം . അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദാലി, വൈസ് പ്രസിഡണ്ടുമാരായ ഐ. ഹുസൈൻ, ടി.എ. അബ്ദുൽ ജബ്ബാർ , ജില്ലാ സെക്രട്ടറി തൗഫീഖ് .കെ.ബഷീർ, ടി.എ.നിഷാദ്, കെ. സന്തോഷ് കുമാർ , എൻ. വൈ. ജമാൽ ബാബു സെബാസ്റ്റ്യൻ , റോഷ്ന മനോജ്, അനീഷ നാസർ എന്നിവർ പ്രസംഗിച്ചു