പ്യാരി ഡേ പാരന്‍റ്സ് ഫെസ്റ്റുമായി അസംപ്ഷന്‍ സ്‌ക്കൂള്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: കളിയും ചിരിയും മത്സരങ്ങളുമായി രക്ഷിതാക്കള്‍ക്ക് വേറിട്ട അനുഭവം നല്‍കി അസംപ്ഷനില്‍ പി ടി എയുടെ നേതൃത്വത്തില്‍ പ്യാരി ഡേ പാരന്റ്‌സ് ഫെസ്റ്റ്. ഒരു ദിവസം മുഴുവന്‍ വിദ്യാലയത്തില്‍ തങ്ങി കുട്ടികളെപ്പോലെ ആടി തിമിര്‍ക്കാന്‍ കഴിഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ക്കും അത് ജീവിതത്തില്‍ മറക്കാനാവാത്ത നവ്യാനുഭവമായി.

ക്ലാസടിസ്ഥാനത്തില്‍ രക്ഷിതാക്കളെ ഗ്രൂപ്പുകളായി തിരിച്ച് ഒപ്പന, കൈ കൊട്ടിക്കളി, മോണോ ആക്ട്, സംഘനൃത്തം, സ്‌കിറ്റ്, വടം വലി ,ചാക്കി ലോട്ടം തുടങ്ങിയ വിവിധ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടത്തി. ഒന്നും രണ്ടും ക്ലാസുകളെ പ്രതിനിധീകരിച്ച പെരിയാര്‍ ഗ്രൂപ്പ് ഒന്നാം സ്ഥാനവും ഏഴാം ക്ലാസിനെ പ്രതിനിധീകരിച്ച ഭവാനി ഗ്രൂപ്പ് രണ്ടാം സ്ഥാനവും നേടി.

സമാപന സമ്മേളനം മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ് ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ മാനേജര്‍ റവ. ഫാ.ജോസഫ് പരുവുമ്മല്‍ അധ്യക്ഷത വഹിച്ചു. പി റ്റി എ പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, എ ഇ ഒ ജോളി മാത്യു, പ്രധാന അധ്യാപകന്‍ സ്റ്റാന്‍ലി ജേക്കബ്, കൗണ്‍സിലര്‍മാരായ നിഷ സാബു, പ്രജിത രവി, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനു തോമസ്, പി റ്റി എ വൈസ് പ്രസിഡന്റ് ഷിനോജ് പാപ്പച്ചന്‍, എം പി റ്റി എ പ്രസിഡന്റ് ശ്രീജ ഡേവിഡ് റ്റിന്റു മാത്യു, ബിജി വര്‍ഗീസ്, ട്രീസ ബെന്നി, അധ്യാപകരായ സി. പ്രിയ തോമസ്, ടി ടി ബെന്നി, ബിജോയ് സി.ജെ, ഷിമില്‍ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.