മേപ്പാടി: മലയോര മേഖലയായ കണ്ണൂരിനോട് ചേര്‍ന്ന് കിടക്കുന്ന പേരിയ ഇരുമനത്തൂര്‍ എന്ന സ്ഥലത്തുനിന്നും 100 കിലോമീറ്റര്‍ അകലെയുള്ള മേപ്പാടി ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേക്ക് ആരംഭിച്ച പുതിയ ബസ് സര്‍വീസിന് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീര്‍ ബസിലെ ജീവനക്കാരെ പൊന്നാട അണിയിച്ചു. രാവിലെ 6.45ന് മാനന്തവാടിയില്‍ നിന്നും പേരിയ ആലാറ്റിന്‍ ഇരുമനത്തൂര്‍ എന്ന മലയോര മേഖലയില്‍ എത്തിച്ചേരുകയും
08.20ന് ഇരുമനത്തുര്‍ നിന്നും തിരിച്ച് തലപ്പുഴ, മാനന്തവാടി, പനമരം, കല്‍പ്പറ്റ വഴി ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ 11.20 എത്തിച്ചേരുകയും ശേഷം ആശുപത്രിയില്‍ നിന്ന് 11.35ന് പുറപ്പെട്ട് മാനന്തവാടിയില്‍ തിരികെ എത്തിച്ചേരുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
ചടങ്ങില്‍ വൈസ് ഡീന്‍ ഡോ. എ പി കാമത്, ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ചെറിയാന്‍ അക്കരപ്പറ്റി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ സൂപ്പി കല്ലങ്കോടന്‍, ഡോ. ഷാനവാസ് പള്ളിയാല്‍, െ്രെഡവര്‍ എം. റോയ്, കണ്ടക്ടര്‍ സുനില്‍ കുമാര്‍, കെ ടി സലീം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.