ഇന്ത്യ ആകെ ജാതി സെന്‍സസ് അടിയന്തരമായി നടത്തണം: മാന്നാനം സുരേഷ്

Thiruvananthapuram

തിരുവനന്തപുരം: ഇന്ത്യ ആകെ ജാതി സെന്‍സസ് അടിയന്തരമായി നടത്തണമെന്നും അര്‍ഹരായ ദളിത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വിദ്യാഭ്യാസ സര്‍ക്കാര്‍ ജോലിയില്‍ അതനുസരിച്ച് സംവരണം ഏര്‍പ്പെടുത്താന്‍ തയ്യാറാകണമെന്നും രാഷ്ട്രീയ ജനതാദള്‍ നേതാവും ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡന്റുമായ മാന്നാനം സുരേഷ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജനത പാര്‍ട്ടി അധികാരത്തില്‍ എത്തിയ 1977ല്‍ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി അവര്‍കള്‍ പിന്നാക്ക വിഭവങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടി മണ്ടല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനെ നിയമിച്ചു.

പിന്നീട് 1989-90 ലെ വി പിസിംഗ് പ്രധാനമന്ത്രിയായ ജനതാദള്‍, ദേശീയ മുന്നണി സര്‍ക്കാരുമാണ് ഈ റിപ്പോര്‍ട്ട് നടപ്പിലാക്കിയത്. അന്നുവരെ പിന്നാക്ക ദളിത് വിഭാഗങ്ങള്‍ അനുഭവിച്ചു വന്ന പലതരത്തിലുള്ള സംവരണം ഇല്ലായ്മയും പീഡനങ്ങളും ഒരു പരിധി വരെയുള്ള അവസാനം ആയിരുന്നു എന്ന് മാന്നാനം സുരേഷ് പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി ജാതി സെന്‍സസ് എടുത്ത സംസ്ഥാനം ബീഹാറാണ് രാഷ്ട്രീയ ജനതാദള്‍ നേതൃത്വം നല്‍കുന്ന ജെ ഡി യു ആര്‍ ജെ ഡി സര്‍ക്കാരാണ് ധൈര്യം കാണിച്ചതെന്നും മാന്നാനം സുരേഷ് പറഞ്ഞു.