നരിക്കുനി: ജനങ്ങള്‍ ആശ്രയിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ക്കും നിരവധി വീടുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കുമടുത്തായി തുടങ്ങിയ വിദേശ മദ്യ ഷാപ്പ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഐ.എസ്.എം എലത്തൂര്‍ ഈസ്റ്റ്, കൊടുവള്ളി വെസ്റ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി.
മദ്യവിരുദ്ധ സമിതി നടത്തുന്ന അനിശ്ചിതകാല സമരം 26 ദിവസം പിന്നിടുകയാണ്. അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് പ്രധിഷേധ റാലി സംഘടിപ്പിച്ചത്. വി. അബ്ദുല്‍ ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന പൊതു പരിപാടി പി.സി അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബ്ദുറഷീദ് മാസ്റ്റര്‍, ഫൈസല്‍ പാലത്ത്, ഹാരിസ്, നസീഫ് പുന്നശ്ശേരി എന്നിവര്‍ സംസാരിച്ചു. മിര്‍ഷാദ് വിഎം, ഫിറോസ് പുന്നശ്ശേരി, റിഷാദ് കാക്കൂര്‍, റബീഹ് പാലത്ത് എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.