കോഴിക്കോട്: പൊതുഭരണ സംവിധാനത്തിലെ പങ്കാളിത്തം, ജനാധിപത്യ ഗവണ്മെന്റുകളെ തെരഞ്ഞെടുക്കുന്നതിന് വോട്ടെടുപ്പില്‍ പങ്കെടുക്കുക തുടങ്ങിയവ അനുവദിക്കാമെന്ന് ജമാഅത്തെ ഇസ്ലാമി തങ്ങളുടെ ‘ഭരണ ഘടനാ ഭേദഗതിയി ലൂടെ പ്രഖ്യാപിച്ച അടിസ്ഥാനമാറ്റം സംബന്ധിച്ച് പൊതുസമൂഹത്തോട് വിശദീകരിക്കാന്‍ ജമാഅത്തെ ഇസ്ലാമിക്ക് ബാദ്ധ്യയുണ്ടെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കല്‍ നിഷിദ്ധമാണെന്ന് പ്രചരിപ്പിക്കുകയും ഇസ് ലാമിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച് സമൂഹത്തെയും അണികളെയും തെറ്റുദ്ധരിപ്പിക്കുകയും, മുസ്ലിം സമൂഹത്തെ പിറകോട്ട് വലിക്കാന്‍ വേണ്ടി ശ്രമിക്കു കയും ചെയ്തത് കടുത്ത വഞ്ചനയാണ്. ഗുരുതരമായ ഈ വീഴ്ചയെപ്പറ്റി ശരിയാം വിധം പരസ്യമായി പൊതു സമൂഹത്തിന്റെ മുമ്പില്‍ വിശദീകരിക്കപ്പെടേണ്ടതുണ്ട്.
മത വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ഇസ്ലാം എക്കാലഘട്ടത്തും ഏതു സമൂഹത്തിലേക്കും പ്രായോഗികമായ നിര്‍ദ്ദേശങ്ങളും നിയമങ്ങളുമാണ് മുന്നോട്ടു വെക്കുന്നതെന്നുമുള്ള ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ നേതാക്കളുടെ സുചിന്തിതവും പ്രാമാണികവുമായ വീക്ഷണം സ്വീകരിക്കപ്പെടുന്നത് സ്വാഗതാര്‍ഹമാണെന്നും ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സ്കൂള്‍ വിദ്യാഭ്യാസ പഠന നിലവാരം സംബന്ധിച്ച് ഓഡിറ്റിംഗ് നടക്കണമെന്ന് ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. എ പ്ലസ്സും, വിജയശതമാനവും വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ദേശീയ തലത്തില്‍ വിദ്യാഭ്യാസ നിലവാരത്തില്‍ സംസ്ഥാനം പിറകിലാണെന്ന റിപ്പോര്‍ട്ട് ആശങ്കാജനകമാണെന്നും ജനറല്‍ കൗണ്‍സില്‍ വിലയിരുത്തി. ആഗോളതലത്തില്‍ കേരളം പുറം തള്ളപ്പെട്ടു പോകുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാറും വിദ്യാഭ്യാസ പ്രവര്‍ത്തകരും അടിയന്തിരമായി ഇടപെടണമെന്നും ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു
വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. അബൂബക്ര്! സലഫി, സംസ്ഥാന ജന: സെക്രട്ടറി ടി.കെ അശ്റഫ്, നാസിര്‍ ബാലുശ്ശേരി, അബൂബക്കര്‍ സലഫി, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, ഹാരിസ്ബ്നു സലീം, അബ്ദുല്‍ മാലിക് സലഫി, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡണ്ട് താജുദ്ദീന് സ്വലാഹി, വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡണ്ട് അര്‍ഷദ് താനൂര്‍, ജന : സെക്രട്ടറി മുഹമ്മദ് ശമീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.