വടകര: ചിങ്ങപുരം സി കെ ജി എം എച്ച് എസ് എസ് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ നന്തി ആശാനികേതന്‍ സന്ദര്‍ശിച്ചു. ഒരു ദിവസം അദ്ധ്യാപകരും 50 ഓളം എന്‍ എസ്.എസ്. വളണ്ടിയര്‍മാരും അവരുടെ കൂടെ ചിലവഴിച്ചു. പ്രസ്തുത സ്ഥാപനത്തിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളും സ്റ്റാഫംഗങ്ങളും ചേര്‍ന്ന് വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ചത് വേറിട്ട അനുഭവം നല്‍കി. സ്‌കൂളിന്റെ വകയായി ഒരു നിശ്ചിത തുക ധനസഹായം ആശാനികേതന്‍ കോഡിനേറ്റര്‍ സന്തോഷ് കുമാറിന് കൈമാറി. അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും അവിടുത്തെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വിവിധങ്ങളായ ഉല്‍പന്നങ്ങള്‍ വാങ്ങി സഹായിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അനില്‍ കുമാര്‍ സി.വി. അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ വിപിന്‍ കുമാര്‍ പി.പി, മഞ്ജുഷ ഐ.വി, ജഷിത.സി. ജെ, എന്‍.എസ്.എസ് ബോയ്‌സ് ലീഡര്‍ നിവേദ് ഗോപി. എന്നിവര്‍ സംസാരിച്ചു. എന്‍ .എസ്.എസ്. ഗേള്‍സ് ലീഡര്‍ ഗോപിക നന്ദി ആശംസിച്ചു.