പറ്റ്‌ന: അറുപതുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. കൂട്ടബലാത്സംഗത്തിന് ശേഷം സ്തനവും കഴുത്തും അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ബിഹാറിലെ നവാഡയില്‍ ഡിസംബര്‍ 25നാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഗയ ജില്ലയിലെ ജഹാന ഗ്രാമവാസിയായ സ്ത്രീയെ അഞ്ചുപേര്‍ ചേര്‍ന്നാണ് ബലാത്സംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ സുനില്‍ യാദവ്, വിപിന്‍ യാദവ്, പിന്റു യാദവ്, നിരഞ്ജന്‍ യാദവ് എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ കാരു യാദവ് ഒളിവിലാണ്.
ബന്ധുവിനെ കാണാന്‍ ഭര്‍ത്താവിനൊപ്പം നവാഡയില്‍ ട്രെയിനില്‍ എത്തിയതായിരുന്നു സ്ത്രീ. ഇവരെ റോഡരികില്‍ നിര്‍ത്തി ഭര്‍ത്താവ് അടുത്തുള്ള കടയില്‍ മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യാന്‍ പോയിരുന്നു. എന്നാല്‍, തിരിച്ചുവന്നപ്പോള്‍ ഭാര്യയെ കാണാനില്ലായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു. അന്വേഷണത്തില്‍ പിറ്റേന്നാണ് വികൃതമാക്കപ്പെട്ട നിലയില്‍ ഖരീദി ബിഗ പ്രദേശത്ത് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി കാമറകള്‍ പരിശോധിച്ചതോടെ പ്രതികളിലൊരാളായ സുനില്‍ യാദവിനെ തിരിച്ചറിയുകയായിരുന്നു.
സുനില്‍ യാദവ് ഇരയെ പ്രലോഭിപ്പിച്ച് ഇ റിക്ഷയില്‍ സവാരിക്ക് കൊണ്ടുപോവുകയും ഇടക്ക് വെച്ച് നാല് സുഹൃത്തുക്കള്‍ ഒപ്പം ചേരുകയുമായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു.