ജില്ലയിലെ ആദ്യ പ്രദേശിക വ്യാപാര മേള ‘ വയനാട് ഷോപ്പിംഗ് ഫെസ്റ്റ്’ ജനുവരി പതിനഞ്ച് മുതല്‍ ഏപ്രില്‍ പതിനഞ്ച് വരെ വയനാട്ടില്‍ നടക്കും
കല്പറ്റ: ഉത്സവകാലം കൂടുതല്‍ വര്‍ണ്ണാഭമാകാനും പ്രാദേശിക വ്യാപാരത്തിന് ഉണര്‍വ് നല്‍കുന്നതിനും ജില്ലയില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന വ്യാപാരത്തിന്റെ അളവ് വലിയ രീതിയില്‍ കുറയ്ക്കുവാനും കേന്ദ്രീകൃത പ്രചാരണ പരിപാടികള്‍ നടപ്പിലാക്കുന്നത് വഴി വ്യാപാരികള്‍ക്ക് കൂടുതല്‍ വില്‍പ്പനകള്‍ നടത്തി വ്യാപാരം ഉയര്‍ത്താനാണ് ഷോപ്പിംഗ് ഫെസ്റ്റ് ലക്ഷ്യമിടുന്നത്
വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ നെക്സ്സ്‌റ്റോര്‍ ഗ്ലോബല്‍ ടെക് െ്രെപവറ്റ് ലിമിറ്റഡ് ആണ് വയനാട് അടക്കം വിവിധ ജില്ലകളില്‍ ആധുനിക സാങ്കേതിക വിദ്യയെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി ഷോപ്പിംഗ് ഫെസ്റ്റ് നടപ്പാക്കുന്നത് . പ്രചാരണ പരിപാടിയില്‍ ആധുനിക നിര്‍മ്മിത ബുദ്ധി കൂടുതല്‍ ഉപയോഗിക്കുന്നു എന്നതും പ്രത്യേകതയാണ് കൂടാതെ വിവിധ പ്രാദേശിക പ്രചരണ പരിപാടികളും കലാ സന്ധ്യകളും ഫെസ്റ്റില്‍ കാലത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട് .
2024 ജനുവരി 15 മുതല്‍ ഏപ്രില്‍ 15 വരെ നീളുന്ന ഒന്നാം ഷോപ്പിംഗ് സീസണ്‍ 1 പ്രോഗ്രാമില്‍ അംഗമാകാന്‍ വ്യാപാരികള്‍ 9429692911 , 9995451245 എന്നീ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം
മാറ്റ് വിവരങ്ങള്‍ക്ക് വിളിക്കുക 7356166881