കടവത്തൂർ: കണ്ണൂർ ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രവിഭാഗം തൃപ്പങ്ങോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ കടവത്തൂർ വെസ്റ്റ് യു പി സ്കൂളിൽ നേത്രപരിശോധന ക്യാമ്പ് നടത്തി.
സ്കൂളിലെ 800 കുട്ടികളെ പരിശോധിച്ചതിൽ 95 കുട്ടികളിൽ കാഴ്ച വൈകല്യം കണ്ടെത്തി. ഓഫ്താൽമിക് കോഡിനേറ്റർ ശ്രീകല എസ്, പാനൂർ സി എച്ച് സി ഓഫ്തോമെട്രിസ്റ്റ് സുനിത, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് സി പി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് കൊളോറ, പ്രധാനാധ്യാപകൻ കെ മുഹമ്മദ് ഫാറൂഖ്, അധ്യാപകരായ കെ എം അബ്ദുള്ള, എ ഇബ്രാഹിം, ആശാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.