അഴിക്കോട്: അക്ലിയത്ത് എല്‍ പി സ്‌കൂള്‍ 77ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ധീര ജവാന്‍മാരെ ആ ധരിക്കലും എന്‍ഡോവ്‌മെന്റ് വിതരണവും സാഹിത്യ സമാജത്തിന്റെ ഉദ്ഘാടനവും നടത്തി.
സ്വാതന്ത്ര്യദിനാഘോഷം അഴിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷും സാഹിത്യ സമാജം ഉദ്ഘാടനവും ചെറിയത്ത് കുഞ്ഞപ്പ നായര്‍ എന്‍ഡോവ്‌മെന്റ് വിതരണവും സംഗീത സംവിധായകനും ഗായകനുമായ വേലായുധന്‍ ഇടച്ചേരിയും നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സി ജസ്‌ന അദ്ധ്യക്ഷയായി.
ദേശഭക്തി ഗാനാലാപനം, സ്‌കിറ്റ്, ഫാന്‍സിഡ്രസ്സ്, മ്യൂസിക്കല്‍ ഡ്രില്‍ തുടങ്ങി കലാപരിപാടികളും മധുര വിതരണവും നടന്നു. ഹെഡ്മിസ്ട്രസ് സി.കെ പ്രമീളകുമാരി, പി.ടി.എ പ്രസിഡന്റ് സി. പ്രവീണന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് അപര്‍ണ, സീനിയര്‍ അസിസ്റ്റന്റ് കെ.വിനത, പൂര്‍വ്വാധ്യാപകന്‍ ടി.പി അബ്ദുല്‍ മജീദ്, ശശി നായര്‍ പ്രസംഗിച്ചു.