ഡ്രൈവിംഗ് ടെസ്റ്റിനിടെ 70കാരന്‍ കുഴഞ്ഞുവീണു മരിച്ചു

Kannur

കണ്ണൂര്‍: ഡ്രൈവിംഗ് ടെസ്റ്റിനിടെ 70കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നെടുംപുറച്ചാല്‍ സ്വദേശി ജോസാണ് മരിച്ചത്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ജോസിനെ മോട്ടോര്‍ വാഹന വകുപ്പ് അവരുടെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.