ബാന്‍ഡ് മേളത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

Eranakulam

കൊച്ചി: ബാന്‍ഡ് മേളത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൊച്ചി പെരുമ്പാവൂര്‍ പള്ളിയില്‍ നടന്ന ബാന്‍ഡ് മേളത്തിനിടെയാണ് കോതമംഗലം സ്വദേശി ജിന്റോയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബാന്‍ഡ്‌മേളം നടക്കുന്നതിനിടെ അബോധാവസ്ഥയിലായ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.