കൊച്ചി: വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളും അധാര്‍മ്മിക പ്രവണതകളും വര്‍ദ്ധിച്ചു വരുന്ന കാലത്ത് മാധ്യമങ്ങള്‍ നേരിന്റെ ശബ്ദമുയര്‍ത്തണമെന്ന് എറണാകുളത്ത് നടന്ന ഐ.എസ്. എം. മാധ്യമ സെമിനാര്‍ അഭിപ്രായപ്പെട്ടു.
‘നേരാണ് നിലപാട്’ എന്ന പ്രമേയവുമായി ഡിസംബര്‍ 30,31 തിയ്യതികളില്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐ.എസ്. എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ കെ.എന്‍.എം വൈസ് പ്രസിഡണ്ട് ഡോ: ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ റഷീദ് ഉസ്മാന്‍ സേട്ട് അധ്യക്ഷത വഹിച്ചു.
വിദ്വേഷ പ്രചാരണത്തിന്റെയും വെറുപ്പുല്‍പാദനത്തിന്റെയും കേന്ദ്രങ്ങളായി സോഷ്യല്‍ മീഡിയകള്‍ മാറിക്കൂടാ. മാധ്യമ നൈതികതയെ സമൂഹം ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നതു കൊണ്ടു തന്നെ സത്യത്തിന്റെയും നീതിയുടെയും കാവലാളാവലാണ് മാധ്യമ ധര്‍മ്മമെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. സാമൂഹ്യ തിന്‍മകളുടെ വേലിയേറ്റ കാലത്ത് നന്‍മയും ഉന്നത മൂല്യങ്ങളും പ്രസരിപ്പിക്കുന്നതില്‍ ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും മീഡിയകള്‍ അക്രമിക്കപ്പെടുന്ന അവസ്ഥ സംജാതമായി കൂടെന്നും സെമിനാര്‍ വിലയിരുത്തി.
ഐ.എസ്.എം ജനറല്‍ സെക്രട്ടറി ശുകൂര്‍ സ്വലാഹി ആ മുഖഭാഷണം നടത്തി. കെ.എന്‍.എം വൈസ് പ്രസ്ഡന്റ് എച്ച്.ഇ ബാബുസേട്ട്, സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, ഐ.എസ്.എം സെക്രട്ടറി മുസ്ത്വഫാ തന്‍വീര്‍,മീഡിയ കണ്‍വീനര്‍ പി. യാസര്‍ അറഫാത്ത് മാധ്യമ പ്രവര്‍ത്തകരായ അഡ്വ:ജെയ്‌സണ്‍ ജോസഫ്,പ്രമോദ് രാമന്‍, റോയി മാത്യൂ, ഷാജന്‍ പി മാത്യു, എ. ശ്യാം, സൂഫി മുഹമ്മദ്, പി.പി കബീര്‍, സിറാജ് കാസിം, അഷറഫ് വട്ടപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതിതി മീഡിയവിംഗ് ചെയര്‍മാന്‍ സലീം ഫാറൂഖി നന്ദി പ്രകാശിപ്പിച്ചു.