കൊച്ചി: ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം തന്നെ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ദേശീയ മുഖമുള്ള ആർ. ജെ. ഡി ക്ക് വേണ്ട പരിഗണന തന്നു ഇടത് പക്ഷ ജനാധിപത്യ മുന്നണി കൂടെ ചേർത്ത് പിടിക്കുമെന്നും മുന്നണി മാറ്റം എന്ന അഭ്യൂഹങ്ങൾക്ക് യാതൊരു പ്രസക്തിയും ഇല്ലെന്നു സംസ്ഥാന പ്രസിഡണ്ട് പറഞ്ഞ വാക്കുകൾ കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്ന് ആർ. ജെ. ഡി സംസ്ഥാന കമ്മിറ്റി യോഗം വിലയിരിത്തിയതിനു ശേഷം സംസ്ഥാന കമ്മിറ്റിയംഗം ബിജു തേറാട്ടിൽ കൊച്ചിയിൽ വാർത്ത കുറിപ്പിൽ അറിയിച്ചു.
ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ ഒപ്പം നിൽക്കുന്ന ആർ. ജെ. ഡി യുടെ കരുത്ത് ചോർത്താൻ എറണാകുളത്ത് പാർട്ടിയിൽ തന്നെ ചിലർ ശ്രമിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി .
അടിസ്ഥാന ആർ. ജെ. ഡി ക്കാരും, പുറത്ത് മാറി നിലക്കുന്നവരേയും എല്ലാവരെയും കൂട്ടി യോജിപ്പിച്ച് ജില്ലയിൽ കമ്മിറ്റി ശക്തമായി പുന.സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ജനറൽ . ഡോ. വർഗ്ഗീസ് ജോർജ് ഉറപ്പ് നൽകിയതായി അദ്ദേഹം കൂട്ടിചേർത്തു