മഞ്ചേരി :അന്യായമായി കുറ്റം ചാർത്തപ്പെട്ട് ഇന്ത്യയിലെ വിവിധ ജയിലുകളിൽ ജാമ്യം കിട്ടാതെ വകുപ്പുകളിൽ തുറങ്കിൽ കഴിയുന്ന നിരപരാധികളായ മലയാളി മുസ്ലിം ചെറുപ്പക്കാരുടെ മോചനത്തിന് കേരളീയ സമൂഹം കൈകോർക്കണമെന്ന് മുജാഹിദ് ഏരിയ പ്രയാണം കൺവെൻഷൻ ആവശ്യപ്പെട്ടു.കെ എൻ എം മർകസുദ അവ മഞ്ചേരി ,മലപ്പുറം മങ്കട മണ്ഡലങ്ങളുടെ പോഷക ഘടകങ്ങൾ സംയുക്തമായി മഞ്ചേരി ഇസ്ലാമിക്ക് സെൻററിൽ സംഘടിപ്പിച്ച മഞ്ചേരി ഏരിയ “പ്രയാണം” കൺവെൻഷൻ കെ .എൻ. എം മർക്കസു ദ അവ സംസ്ഥാന ജനറൽസെക്രട്ടറി എം.അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി എംഅബ്ദുൽ ഗഫൂർ സ്വലാഹി അധ്യക്ഷനായി. ഷാനവാസ് ചാലിയം, എ.നൂറുദീൻ എടവണ്ണ,കെ.എം.ഹുസൈൻ, സി.ഉസാമ, യു.പി ശിഹാബുദ്ധീൻ അൻസാരി, എം.ജി.എം ജില്ലാ പ്രിണ്ടൻറ് താഹിറ, പ്രസംഗിച്ചു. ഇല്യാസ് മോങ്ങം, ഫാത്തിമ ഫൈസൽ പ്രസീഡിയ നിയന്ത്രിച്ചു. സൈദാലി മങ്കട, അബ്ദ്ദുല്ല മാസ്റ്റർ മലപ്പുറം, ഷറഫുദ്ധീൻമഞ്ചേരി ചർച്ചയിൽ പങ്കെടുത്തു.
