കൊല്ലം: കൊട്ടാരക്കര എം.സി.റോഡില്‍ കലയപുരത്ത് നിര്‍ത്തിയിട്ട കാറിനകത്ത് അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി. അങ്ങാടിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ പറക്കോട് ജ്യോതിസില്‍ മണികണ്ഠന്‍ (52) ആണ് മരിച്ചത്. കൈകളില്‍ പൊള്ളലേറ്റതിന്റെ പോലുള്ള പാടുകള്‍ ഉണ്ടായിരുന്നു. നിര്‍ത്തിയിട്ട കാര്‍ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്.
ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തായി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍. െ്രെഡവര്‍ സീറ്റിനു സമീപമുള്ള സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാത്രി പത്തരയോടെ മൃതദേഹം കാറില്‍നിന്ന് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: ജയശ്രീ. മക്കള്‍: അമൃത ജ്യോതി, ശിവ നന്ദിത.