വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക
കൊല്ലം: പാരിപ്പള്ളി യു കെ എഫ് എഞ്ചിനീയറിംഗ് കോളെജില്‍ ആന്വല്‍ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു.
ലോക അമച്വര്‍ ബോക്‌സിങ് ഗോള്‍ഡ് മെഡലിസ്റ്റും ധ്യാന്‍ ചന്ദ് അവാര്‍ഡ് ജേതാവുമായ കെ സി ലേഖ ആന്വല്‍ സ്‌പോര്‍ട്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു. കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ ഗോപാലകൃഷ്ണ ശര്‍മ അധ്യക്ഷത വഹിച്ചു.
അഞ്ച് ഡിപ്പാര്‍ട്‌മെന്റുകളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് പാസ്‌റ്റോടെ ആരംഭിച്ച സ്‌പോര്‍ട്‌സ് മീറ്റില്‍ വിവിധയിനം കായിക മത്സരങ്ങള്‍ നടന്നു. കോളെജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് വിജയികളായവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വി എന്‍ അനീഷ്, അക്കാഡമിക് ഡീന്‍ ഡോ. ജയരാജു മാധവന്‍, പി റ്റി എ പാട്രണ്‍ എ സുന്ദരേശന്‍, റിസര്‍ച്ച് ഡീന്‍ ഡോ. ശ്രീജിത്ത് രാജന്‍, കൊല്ലം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എസ് പ്രദീപ്, സ്‌പോര്‍ട്‌സ് സെക്രട്ടറി ആര്‍ അമല്‍ എന്നിവര്‍ സംസാരിച്ചു.