കൊല്ലം: പാരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ തൊഴില്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി അപൂര്‍വ നേട്ടം സൃഷ്ടിച്ചിരിക്കുകയാണ് യു കെ എഫ് വിദ്യാര്‍ഥികള്‍. പ്ലെയിസ്മെന്‍റിലൂടെ തൊഴില്‍ നേടിയ 2020-24 ബാച്ച് വിദ്യാര്‍ഥികള്‍ക്കുള്ള ഓഫര്‍ ലെറ്റര്‍ വിതരണ പരിപാടിയിലാണ് യു കെ എഫ് വിദ്യാര്‍ത്ഥികളുടെ ഈ നേട്ടം രക്ഷിതാക്കള്‍ക്കും കോളേജിനും മികവുറ്റതാക്കിയത്. പരിപാടിയുടെ ഉദ്ഘാടനം സാങ്കേതി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. പി. ആര്‍. ശാലിജും, ടാറ്റ എലക്സി സെന്‍റര്‍ ഹെഡും ജീ.ടെക് സെക്രട്ടറിയുമായ വി. ശ്രീകുമാറും ചേര്‍ന്ന് നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഇ. ഗോപാലകൃഷ്ണ ശര്‍മ അധ്യക്ഷത വഹിച്ചു. കോളേജില്‍ പ്ലെയ്സ്മെന്‍റ് സെല്ലിന്‍റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനിന്ന പ്ലെയ്സ്മെന്‍റ് പരിശീലന പരിപാടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ കൈവരിച്ച ഈ നേട്ടം 250ലധികം അവസരങ്ങള്‍ക്കാണ് വഴി തുറന്നത്.
2021- 2025 ബാച്ച് വിദ്യാര്‍ഥികള്‍ക്കായുള്ള ‘ മൈ ഡ്രീം ജോബ് ‘ പദ്ധതിയുടെ ലോഞ്ചിങ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, അക്കാഡമിക് ഡീന്‍ ഡോ.ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്‍റ് അഫയേഴ്സ് ഡോ.രശ്മി കൃഷ്ണപ്രസാദ്, യു കെ എഫ് പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പിടിഎ പാട്രണ്‍ എ.സുന്ദരേശന്‍, പ്ലേസ്മെന്‍റ് വോളണ്ടിയര്‍ എസ്. സ്നേഹ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്വപ്ന ജോലി എന്ന ആശയം ഒരു വര്‍ഷം നീണ്ടുനിന്ന പ്ലേസ്മെന്‍റ് പരിശീലന പരിപാടികളിലൂടെ സാക്ഷാത്കരിച്ച നിമിഷത്തില്‍ ഹൃദയം തുറന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംസാരിച്ചത് പരിപാടിയുടെ പ്രധാന സവിശേഷത ആയിരുന്നു. രക്ഷിതാക്കള്‍ വിദ്യാര്‍ഥികള്‍ക്ക് ഓഫര്‍ ലെറ്ററുകള്‍ കൈമാറിയ അസുലഭ മുഹൂര്‍ത്തത്തെയാണ് കോളേജ് ഏറെ സന്തോഷത്തോടെ
വരവേറ്റത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ നിന്നായി 250- ല്‍ അധികം ജോബ് ഓഫറുകളാണ് വിദ്യാര്‍ഥികള്‍ കരസ്തമാക്കിയത്. ഇന്ത്യയിലെ മുന്‍നിര കമ്പനികളായ യുഎസ്ടി ഗ്ലോബല്‍, ടിസിഎസ്, പോപ്പുലര്‍ ഹ്യുണ്ടായി, പോപ്പുലര്‍ ജെസിബി, ഓട്ടോബാന്‍ ഭാരത് ബെന്‍സ്, ക്ഷേമ പവര്‍, ഫോര്‍ബ്സ് മാര്‍ഷല്‍, നിപ്പോണ്‍ ടൊയോട്ട, ടാറ്റ നെക്സോണ്‍, സൃഷ്ടി ഇന്നൊവേഷന്‍സ്, ക്യൂസ്പൈഡര്‍, സ്പെരിഡിയന്‍, നൊവാക് ടെക്നോളജി സൊല്യൂഷന്‍സ്, ഇങ്കര്‍ റോബോട്ടിക്സ്, ലക്സണ്‍ ടാറ്റ, അല്ലിയന്‍സ് സര്‍വ്വീസസ്, റപ്പ്ള്‍സ് സൊല്യൂഷന്‍സ്, ക്രൈടെ സോഫ്റ്റ്വെയര്‍ സര്‍വ്വീസസ്, ഗ്ലോബല്‍ ക്വസ്റ്റ് ടെക്നോളജീസ്, എസ് എസ് ബി ടെക്നോളജി,ബില്‍ഡേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ടെക്കോസ എഡ്യു സൊല്യൂഷന്‍സ്, ആര്‍ക്കൈറ്റ്, എച്ച് ഡി എഫ് സി ലൈഫ്, ആന്‍സണ്‍ ഫിന്‍കോര്‍പ്പ് പ്രൈവറ്റ് ലിമിറ്റഡ്, തുടങ്ങിയ നാല്‍പ്പതോളം കമ്പനികളില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ വിതരണമാണ് നടന്നത്.
400 ല്‍ പരം തൊളില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് അടുത്ത വര്‍ഷത്തെ ലക്ഷ്യമെന്ന് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ.ജിബി വര്‍ഗീസ് പറഞ്ഞു. വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരവുമായി നൈപുണ്യ ശേഷിയും സ്കില്ലും ഉയര്‍ത്തുന്നതിന് ഇന്‍റര്‍വ്യൂ ട്രെയിനിങ്, സോഫ്റ്റ് സ്കില്‍ ഡെവലപ്മെന്‍റ്, ഗ്രൂപ്പ് ഡിസ്ക്കഷന്‍, ആപ്റ്റിറ്റ്യൂഡ് ട്രെയിനിങ്, ടെക്നിക്കല്‍ ട്രെയിനിങ്, മോക്ക് ഇന്‍റര്‍വ്യൂ ഉള്‍പ്പെടെയുള്ള പരിശീലന പരിപാടികള്‍ കോളേജില്‍ സംഘടിപ്പിച്ചു വരുന്നതായും പ്രിന്‍സിപ്പാള്‍ ഡോ.ഇ.ഗോപാലകൃഷ്ണ ശര്‍മ പറഞ്ഞു.