ഭക്ഷ്യ പൊതുവിതരണം കാര്യക്ഷമമാവണം: കെ.എസ്.എസ്.പി.എ

Kannur

തളിപ്പറമ്പ: ഭക്ഷ്യ പൊതുവിതരണ സമ്പ്രദായം തകരാറിലാക്കുന്നതിൽ നിന്നും കേരള സർക്കാർ പിന്മാറി പൊതുവിതരണം കാര്യക്ഷമമാക്കണമെന്നു കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സാധനങ്ങൾ വിതരണം നടത്തുന്ന കരാറുകാരുടെ കുടിശിക തീർത്തു കൊടുക്കാൻ സർക്കാർ തയ്യാറാകണം. കരാറുകാരുടെ സമരം സപ്ളൈകോ വിൽപ്പന ശാലകളിൽ സബ്സിഡി സാധനങ്ങൾ എത്താത്തത് നിമിത്തം രൂക്ഷമായ വിലക്കയറ്റത്തിൽ സാധാരണക്കാരുൾപ്പടെയുള്ളവർ പൊറുതിമുട്ടിയിരിക്കയാണ്.ഭരണവിരുദ്ധ വികാരം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടും ജനപിന്തുണ നഷ്ടപ്പെട്ട മുഖ്യമന്ത്രി ധാർഷ്ഠ്യം കൈവിടാതെ ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കയാണെന്നും യോഗം ആരോപിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.അബൂബക്കർ ,പി.സുഖദേവൻ, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ കെ.കൃഷ്ണൻ നമ്പൂതിരി ,സി.എൽ ജേക്കബ്, സെക്രട്ടറിയേറ്റംഗം പി.ജെ മാത്യു, കമ്മിറ്റിയംഗം പി.എം മാത്യു,ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സി.ശ്രീധരൻ, സെക്രട്ടറി കെ.വി പ്രേമരാജൻ, വനിതാ ഫോറം പ്രസിഡൻ്റ് ഒ.വി ശോഭന, സെക്രട്ടറി എം.കെ കാഞ്ചനകുമാരി, പി.കൃഷ്ണൻ, എം.ചന്ദ്രൻ , കെ.മധു, പപ്പൻ മുറിയാത്തോട്, ജോസ് കുട്ടി സഖറിയ, കെ.ദിവാകരൻ, ഇ.വി സുരേശൻ, എ.നാരായണൻ, എ.എം ഗ്രേസി,ടി.ടി ബാലകൃഷ്ണൻ, പി.എ കുര്യാക്കോസ് പ്രസംഗിച്ചു.