കോഴിക്കോട്: രാജ്യസഭയിലേക്ക് നിർദേശിക്കപ്പെട്ട മുസ്ലിം ലീഗ് സ്ഥാനാർത്ഥി അഡ്വ. ഹാരിസ് ബീരാൻ കെ. എൻ. എം മർകസുദ്ദഅവ സംസ്ഥാന ഓഫീസ് സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. അനസ് കടലുണ്ടി, ഐ. എസ്. എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുഫ്യാൻ അബ്ദുസ്സത്താർ, സെക്രട്ടറിമാരായ ജിസാർ ഇട്ടോളി, ഷാനവാസ് ചാലിയം, എം. എസ്. എം വൈസ് പ്രസിഡന്റ് അഡ്വ. നജാദ് കൊടിയത്തൂർ, യുവത ബുക്ഹൗസ് സിഇഒ ഹാറൂൻ കക്കാട്, ഓഫീസ് ഇൻ ചാർജ് അക്ബർ സാദിഖ് എന്നിവർ സന്നിഹിതരായിരുന്നു.