പൂതപ്പാറയില്‍ നാളെ ഇസ്ലാഹി സംഗമം

Kannur

അഴിക്കോട്: ‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’ പ്രമേയത്തില്‍ ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നാളെ ഞായറാഴ്ച ഇസ്ലാഹി സംഗമം പൂതപ്പാറയില്‍ നടക്കും. സൗത്ത് യു .പി സ്‌കൂളില്‍ രാവിലെ 9 ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാന്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. കെ .എല്‍ .പി ഹാരിസ് അഹമ്മദ് അദ്ധ്യക്ഷത വഹിക്കും.

മക്കളും നവലോകവും, കുടുംബം സ്‌നേഹത്തണല്‍, സ്വ കുടുംബം സ്വര്‍ഗ്ഗത്തിലേക്ക്, വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം തുടങ്ങിയ വിഷയങ്ങളില്‍ ആദില്‍ ആസിഫ്, സി.ടി. ആയിഷ, അബ്ദുറഹിമാന്‍ സുല്ലമി, ഡോ.ഇസ്മയില്‍ കരിയാട്, ശംസുദ്ദീന്‍ പാലക്കോട് എന്നിവര്‍ വിഷയാവതരണം നടത്തും.