ഡോ എം കെ നന്ദകുമാറിന് ദേശീയ ഫെലോഷിപ്പ്

Kannur

കണ്ണൂര്‍: പ്രമുഖ ശിശുരോഗ വിദഗ്ധനും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് പീഡിയാട്രിക് വിഭാഗം മേധാവിയുമായ ഡോ എം കെ നന്ദകുമാറിന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ദേശീയ ഫെലോഷിപ്പ് ലഭിച്ചു. കൊച്ചിയില്‍ തുടങ്ങിയ ഐ എ പി ദേശീയ സമ്മേളനത്തില്‍ ദേശീയ പ്രസിഡണ്ട് ഡോ ജി വി ബസവരാജ് ഫെലോഷിപ്പ് വിതരണംചെയ്തു.

ശിശു രോഗ ചികിത്സാ രംഗത്തുള്ള സമഗ്രമായ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ദേശീയതലത്തില്‍ ഫെലോഷിപ്പ് നല്‍കുന്നത്. കേരളത്തില്‍ നിന്ന് രണ്ടു പേര്‍ക്കാണ് ഇത്തവണ ദേശീയ ഫെലോഷിപ്പ്. ഐ എ പി ദേശീയ കമ്മിറ്റി അംഗം, കണ്ണൂര്‍ ബ്രാഞ്ച് മുന്‍ പ്രസിഡന്റ്, മുന്‍ പ്രസിഡന്റ് റോട്ടറി സീ സൈഡ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗം മേധാവി ഡോ ബീന നമ്പ്യാരാണ് ഭാര്യ. ഡോ നമിത, ഡോ അമൃത മക്കളാണ്.