Faaz Academy +2 ബാച്ച് ഉദ്ഘാടനം ചെയ്തു

Kozhikode

കോഴിക്കോട്: പാളയം മുഹ്‌യുദ്ദീന്‍ പള്ളിക്ക് കീഴില്‍ പുതുതായി ആരംഭിച്ച Faaz Academy +1 Commerce ബാച്ചിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായി പി കെ അഹമ്മദ് സാഹിബ് നിര്‍വഹിച്ചു. പൂര്‍ണ മായും റസിഡന്‍ഷ്യല്‍ സംവിധാനത്തില്‍ +2 Commerce, B.com പൂര്‍ത്തിയാക്കുന്നതോടൊപ്പം മോറല്‍ വിദ്യാഭ്യാസത്തിനുള്ള അവസരവും കൂടിയാണ് Faaz Academy ഒരുക്കിയിരിക്കുന്നത്.

പാളയം മുഹ്‌യുദ്ദീന്‍ പള്ളി പ്രസിഡണ്ട് എസ് മുഹമ്മദ് യൂനുസ് അധ്യക്ഷത വഹിച്ചു. പാളയം മുഹ്‌യുദ്ദീന്‍ പള്ളി സെക്രട്ടറി സി മുഹമ്മദ് ആരിഫ് സ്വാഗതം പറഞ്ഞു. FaazAcademy ചെയര്‍മാന്‍ എം കെ സിറാജ് കെ.ആര്‍.എസ്, WMOകോളേജ് മുട്ടില്‍ മുന്‍പ്രിന്‍സിപ്പാള്‍ ഡോ.ജമാലുദ്ദീന്‍ ഫാറൂഖി, പ്രവാസി വ്യവസായി ഉണ്ണി ഒളകര ആശംസകളര്‍പ്പിച്ചു. അബ്ദുസ്സലാം പാലപ്പറ്റ, സാജിദ് പൊക്കുന്ന്, വി പി അക്ബര്‍ സാദിഖ്, എഞ്ചി.സലീം, എം കെ നൗഫല്‍ പ്രസംഗിച്ചു.