കോഴിക്കോട്: ചെയ്ത ജോലിയുടെ ശമ്പളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രഭാത യോഗം നടക്കുന്ന വേദിയിലേക്ക് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മാര്‍ച്ച് നടത്തി. KSRTC യിലെ INTUC യൂണിയനിലെ അംഗങ്ങളാണ് മാര്‍ച്ച് നടത്തിയത്. 12 ഓളം ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ല എന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കും. കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് സംഘടിപ്പിക്കുക.
വൈകീട്ട് ആറു മണിക്ക് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കോഴിക്കോട് സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളുടെ സംയുക്ത പരിപാടിയോടെ ഇന്നത്തെ നവകേരള സദസ്സിന് സമാപനമാകും.