ഉപ്പ് സിനിമ കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിൽ പ്രദർശിപ്പിച്ചു

Kozhikode

കോഴിക്കോട് : അരിക്കുളം പഞ്ചായത്തും കെ പി എം എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റും ചേർന്ന് നിർമ്മിച്ച ഉപ്പ് സിനിമ കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് പ്രസ്സ് ക്ലബ്ലിൽ പ്രദർശിപ്പിച്ചു.
പ്രദർശന ശേഷം സിനിമാ അണിയറ പ്രവർത്തകരുമായി മീറ്റ് ദ ക്രൂവും സംഘടിപ്പിച്ചു.

പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഇ.പി. മുഹമ്മദ്, സെക്രട്ടറി പി.കെ. സജിത്ത്,
സിനിമാസംവിധായകനും സ്കൂളിലെ അധ്യാപകനുമായ എം.എസ് ദിലീപ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷഫിഖ് അലി അഭിനേതാക്കളായ ഷാജി കെ. എം, അലോഖ അനുരാഗ് , കാർത്തിക് , ഗായിക അഖിന എസ്. സ്കൂൾ പ്രിൻസിപ്പൽ രേഖ എ.എം പി.ടി.എ പ്രസിഡൻ്റ് ശശി ഊട്ടേരി എന്നിവർ സംസാരിച്ചു. ഫിലിം സൊസൈറ്റി കൺവീനർ എ.വി. ഫർദിസ് സ്വാഗതവും അഭിലാഷ് മോഹൻ ദാസ് നന്ദിയും പറഞ്ഞു.