അട്ടപ്പാടി കാരറ ഗവൺമെന്‍റ് യു പി സ്കൂളിൽ ഇൻഡിവുഡ് ടാലന്‍റ് ക്ലബ് പ്രവർത്തനമാരംഭിച്ചു

Palakkad

അട്ടപ്പാടി : കാരറ ഗവൺമെന്റ് യുപി സ്കൂളിൽ സ്കൂളിൽ ഇൻഡിവുഡ് ടാലൻ്റ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രശസ്ത സിനിമ താരവും ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിന്റെ ബ്രാൻഡ് അംബാസിഡറുമായ വിയാൻ ഉദ്ഘാടനം നിർവ്വഹിച്ചു.

സചിത്ര ഡയറി എഴുത്തിലൂടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അനുമോദനം ലഭിച്ച
രണ്ടാം ക്ലാസ് വിദ്യാർത്ഥിനി സുദീപയ്ക്ക് ബ്രൗഷർ നൽകി കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. സുദീപയുടെ സ്കൂളിലെ മറ്റ് വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പ്രത്യേകം അഭിനന്ദിക്കുകയും കുട്ടികൾക്ക് വിവിധ മേഖലകളിലെ പ്രശസ്ത വ്യക്തികളുമായി സംവദിച്ച് ആശയ വിനിമയം നടത്തി അറിവിൻ്റെ ജാലകം തുറക്കാനുള്ള അവസരം ലഭ്യമാകുമെന്നും , ഉയർന്ന സ്വപനങ്ങളെ ഉൾക്കൊണ്ട് കഴിവുകൾ വികസിപ്പിക്കണമെന്നും അതുവഴി കുട്ടികളും വിദ്യാലയവും വളരുമെന്നും വിയാൻ പറഞ്ഞു .

വിദ്യാഭ്യാസത്തോടൊപ്പം കുട്ടികൾക്കു ജന്മസിദ്ധമായി ലഭിച്ച കഴിവിനെ കൃത്യമായി ടാലന്റ് ക്ലബ്ബിലെ പ്രവർത്തനങ്ങളിലൂടെ മനസിലാക്കി ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സർ. സോഹൻ റോയ്
ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിന് രൂപം നൽകിയത്.

പിടിഎ പ്രസിഡൻറ് എൻ കെ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു സ്വാഗതം പറഞ്ഞു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു പെട്ടിക്കൽ,റിട്ടയേഡ് ഹെഡ്മാസ്റ്റർ ദാസ് കാരറ, ഷിജി മാഞ്ഞൂരാൻ പ്രദീപ് തുടങ്ങിയവർ
സംസാരിച്ചു. അധ്യാപിക സുനിത നന്ദി പറഞ്ഞു.